സുരക്ഷ സേനയും മാവോയിസ്റ്റുകളും തമ്മിൽ ഏറ്റുമുട്ടൽ..ഒൻപത് മരണം…
ഛത്തീസ്ഗഡിലെ ബസ്തർ മേഖലയിൽ സുരക്ഷ ഉദ്യോഗസ്ഥരുമായുണ്ടായ ഏറ്റുമുട്ടലിൽ ഒമ്പത് മാവോയിസ്റ്റുകൾ കൊല്ലപ്പെട്ടു. ദന്തേവാഡ, ബിജാപൂർ ജില്ലകളുടെ അതിർത്തിയിലുള്ള വനത്തിൽ ചൊവ്വാഴ്ച രാവിലെ 10.30ഓടെയായിരുന്നു സുരക്ഷ സേനയുടെ സംയുക്ത സംഘം ഓപ്പറേഷൻ ആരംഭിച്ചത്.
ബസ്തർ മേഖലയിൽ മാവോയിസ്റ്റ് സാന്നിധ്യമുള്ളതായി നേരത്തെ റിപ്പോർട്ടുകൾ ലഭിച്ചിരുന്നു. ചൊവ്വാഴ്ച രാവിലെ 10.30ഓടെയാണ് എറ്റുമുട്ടലുണ്ടാകുന്നത്. നിലവിൽ ഏറ്റുമുട്ടലിൽ ഒമ്പത് യൂണിഫോം ധരിച്ച മാവോയിസ്റ്റുകളുടെ മൃതദേഹങ്ങൾ കണ്ടെത്തിയിട്ടുണ്ട്. നിരവധി ആയുധങ്ങളും സെൽഫ് ലോഡിങ് റൈഫിളുകളും സംഭവസ്ഥലത്തുനിന്നും കണ്ടെത്തിയിട്ടുണ്ട്. ഓപ്പറേഷനിൽ പങ്കെടുത്ത എല്ലാ ജവാന്മാരും സുരക്ഷിതരാണെന്നും സ്ഥലത്ത് അന്വേഷണം പുരോഗമിക്കുകയാണെന്നും പൊലീസ് പറഞ്ഞു