അവസരം ലഭിക്കാത്തതിലുള്ള അമര്‍ഷം…തനിക്ക് ആരോഗ്യപ്രശ്നങ്ങളുണ്ട്…മുന്‍കൂര്‍ ജാമ്യം തേടി രഞ്ജിത്ത്…
കൊച്ചി: തനിക്കെതിരായ ബംഗാളി നടിയുടെ ലൈംഗികാരോപണത്തില്‍ മുന്‍കൂര്‍ ജാമ്യം തേടി സംവിധായകന് രഞ്ജിത്ത് ഹൈക്കോടതിയെ സമീപിച്ചു. ചലച്ചിത്ര അക്കാദമി ചെയര്‍മാനായ തനിക്കെതിരെയുണ്ടായ ആരോപണത്തിന് പിന്നില്‍ തെറ്റായ ഉദ്ദ്യേശമുണ്ടെന്നും താന്‍ നിരപരാധിയാണെന്നും ഹര്‍ജിയില്‍ പറയുന്നു. നിരവധി ആരോഗ്യപ്രശ്നങ്ങളുള്ള ആളാണെന്നും അഡ്വ. പി വിജയഭാനു മുഖേന സമര്‍പ്പിച്ച ഹര്‍ജിയില്‍ പറയുന്നുണ്ട്.
15 വര്‍ഷം മുന്‍പത്തെ സംഭവത്തിലാണ് ഇപ്പോള്‍ പരാതി നല്‍കിയിരിക്കുന്നത്. അവസരം ലഭിക്കാത്തതിന് പിന്നിലുള്ള അമര്‍ഷവും നിരാശയുമാണ് നടിയുടെ പരാതിക്ക് പിന്നില്‍. സംഭവം നടന്നുവെന്ന് ആരോപിക്കപ്പെടുന്ന സമയത്ത് നിലവില്‍ തനിക്കെതിരെ ചുമത്തിയിരിക്കുന്ന വകുപ്പ് ജാമ്യം ലഭിക്കുന്നതായിരുന്നുവെന്നും രഞ്ജിത്ത് ഹര്‍ജിയില്‍ ചൂണ്ടികാട്ടുന്നു.