ഓണം സ്പെഷ്യൽ ഡ്രൈവ്….മാവേലിക്കരയിലും കിളിമാനൂരിലും ചാരായ വേട്ട…രണ്ട് പേർ അറസ്റ്റിൽ
ആലപ്പുഴ: ആലപ്പുഴയിലെ മാവേലിക്കരയിലും തിരുവനന്തപുരത്തെ കിളിമാനൂരിലും ചാരായ വേട്ട. താമരക്കുളത്ത് 20 ലിറ്റർ ചാരായവും 300 ലിറ്റർ കോടയും പിടിച്ചെടുത്തു. താമരക്കുളം സ്വദേശി മോഹനനെ അറസ്റ്റ് ചെയ്തു. നൂറനാട് എക്സൈസ് റേഞ്ച് അസിസ്റ്റന്റ് എക്‌സൈസ് ഇൻസ്‌പെക്ടർ (ഗ്രേഡ്) എൻസതീശനും സംഘവും ചേർന്നാണ് പരിശോധന നടത്തിയത്.
കിളിമാനൂരിൽ നാല് ലിറ്റർ ചാരായവു൦ 70 ലിറ്റർ കോടയും വാറ്റുപകരണങ്ങളു൦ പിടിച്ചെടുത്തു. പുളിമാത്ത് സ്വദേശിയായ രാജീവിന്റെ വീട്ടിൽ നിന്നുമാണ് ചാരായവും കോടയും പിടികൂടിയത്. ഇയാളെ എക്സൈസ് അറസ്റ്റ് ചെയ്തു. കിളിമാനൂർ എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ ദീപക്.ബി യുടെ നേതൃത്വത്തിലായിരുന്നു റെയ്ഡ്