സ്‌കൂട്ടറിനെ ഇടിച്ച് തെറുപ്പിച്ച് ബസ്..ഒരാൾ മരിച്ചു…
സ്കൂട്ടറിൽ റോഡ് ക്രോസ് ചെയ്യാനുള്ള ശ്രമത്തിനിടെ യാത്രക്കാരന് ദാരുണാന്ത്യം. ഇടംവലം നോക്കാതെ സ്കൂട്ടർ യാത്രക്കാരൻ റോഡിലേക്ക് കയറുന്നതിനിടെ സ്വകാര്യ ബസ് ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. കണ്ണൂർ കൂത്തുപറമ്പിലാണ് സംഭവം. കണ്ടംകുന്ന് പെട്രോൾ പമ്പിന് മുന്നിലാണ് അപകടം ഉണ്ടായത്. ആയിത്തറ സ്വദേശി മനോഹരൻ ആണ് മരിച്ചത്.