ഹരിയാനയിൽ വിനേഷ് ഫോഗട്ട് കോൺഗ്രസ് സ്ഥാനാർഥി..തീരുമാനം ഇന്ന്…
ഹരിയാന നിയമസഭാ തിരഞ്ഞെടുപ്പിൽ ഗുസ്തി താരം വിനേഷ് ഫോഗട്ടിനെ മത്സരിപ്പിക്കുന്ന കാര്യത്തിൽ കോൺഗ്രസ് ഇന്ന് തീരുമാനമെടുക്കും.ഇതു സംബന്ധിച്ച് കഴിഞ്ഞ ദിവസം ചേർന്ന കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിറ്റി യോഗത്തിൽ ചർച്ച നടന്നതായാണ് സൂചന.വിനേഷ് ഫോഗട്ടിന് പുറമെ ലോക്സഭാംഗമായ കുമാരി സെൽജയയെും രാജ്യസഭാംഗം രൺദീപ് സിങ് സുർജേവാലയെയും തിരഞ്ഞെടുപ്പിൽ മത്സരിപ്പിക്കാൻ നീക്കമുണ്ട്.
അതേസമയം ഹരിയാനയിൽ വോട്ടുകൾ ഭിന്നിക്കരുതെന്നാണ് രാഹുൽ ഗാന്ധിയുടെ ആവശ്യം. കോൺഗ്രസും ആം ആദ്മി പാർട്ടിയും മുന്നണിയായി തന്നെ മത്സരിക്കണമെന്നും രാഹുൽ ഗാന്ധി ആവശ്യപ്പെട്ടിട്ടുണ്ട്.കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിറ്റി യോഗത്തിലാണ് ഇക്കാര്യം രാഹുൽ ഉന്നയിച്ചത്. എന്നാൽ രാഹുലിന്റെ അഭിപ്രായത്തോട് മുൻ മുഖ്യമന്ത്രി ഭൂപീന്ദർ സിങ് ഹൂഡ അനുകൂല നിലപാടല്ല സ്വീകരിച്ചിരിക്കുന്നത്.