മുജ്ജന്‍മ ബന്ധമുണ്ടെന്ന് വിശ്വസിപ്പിച്ച് വിദേശ വനിതയെ പീഡിപ്പിച്ചു..യോഗ ഗുരു പിടിയിൽ…

മുജ്ജന്മ ബന്ധമുണ്ടെന്ന് പറഞ്ഞ് വിദേശ വനിതയെ ബലാത്സംഗത്തിനിരയാക്കിയ യോഗ ഗുരു അറസ്റ്റിലായി.പ്രദീപ് ഉള്ളാൾ എന്നയാളെയാണ് ചിക്കമഗളൂരു പൊലീസ് അറസ്റ്റ് ചെയ്തത്.
2020ലാണ് സുഹൃത്ത് മുഖേനെ പ്രദീപ് ഉള്ളാലിനെ യുവതി പരിചയപ്പെടുന്നത്. ഓണ്‍ലൈന്‍ വഴി യോഗാ സെഷനുകള്‍ നടത്തുകയായിരുന്നു പ്രദീപ്.2021ലും 2022ലും ചിക്കമംഗളൂരു മല്ലേനഹള്ളിക്ക് സമീപമുള്ള യോഗാ കേന്ദ്രത്തിലേക്ക് തന്നെ വിളിച്ച് വരുത്തി ബലാത്സംഗത്തിനിരയാക്കിയെന്നാണ് യുവതിയുടെ പരാതി.

മുജ്ജന്മ ബന്ധം പറഞ്ഞാണ് ലൈംഗികമായി ആക്രമിച്ചത്.തൻ്റെ കുടുംബം പഞ്ചാബിൽ നിന്നുള്ളവരാണെന്നും 2010 മുതൽ കാലിഫോർണിയയിലാണ് താമസിക്കുന്നതെന്നും യുവതി പറയുന്നു. 2022 ഫെബ്രുവരി 2-ന് 10 ദിവസം അവിടെ താമസിച്ചു. ഈ കാലയളവിൽ അഞ്ചും ആറും തവണ അയാൾ എന്നെ ബലാത്സംഗം ചെയ്തു.2022 ജൂലൈയിൽ ഞാൻ വീണ്ടും വന്ന് 21 ദിവസം താമസിച്ചു. ആ സമയത്ത് അയാള്‍ എന്നെ രണ്ടോ മൂന്നോ തവണ പീഡിപ്പിച്ചു. തുടര്‍ന്ന് ഗര്‍ഭിണിയായെങ്കിലും അലസിപ്പോയതായും യുവതി പരാതിയിൽ പറഞ്ഞു.

Related Articles

Back to top button