മലയാളികളുടെ ഓണസമ്മാനമായ വന്ദേഭാരത് പിൻവലിച്ചു..വലഞ്ഞ് യാത്രക്കാർ…

മലയാളികള്‍ക്ക് ഓണസമ്മാനമായി കിട്ടിയ എറണാകുളം– ബംഗളൂരു വന്ദേഭാരത് സ്പെഷല്‍ സര്‍വീസ് നിർത്തലാക്കി റെയിൽവേ.ഇതോടെ വലഞ്ഞ് യാത്രക്കാർ.ഓണമാഘോഷിക്കാന്‍ നാട്ടിലെത്താന്‍ വന്ദേഭാരത് പ്രതീക്ഷിച്ചിരുന്ന മലയാളികളാണ് റെയില്‍വേയുടെ നടപടിയില്‍ പ്രതിസന്ധിയിലായത്. വന്ദേഭാരത് പിന്‍വലിച്ചതോടെ ഈ റൂട്ടില്‍ പകല്‍ കൊള്ള നടത്തുകയാണ് സ്വകാര്യ ബസുകള്‍.105 ശതമാനം ബുക്കിങ്ങുണ്ടായിരുന്ന എറണാകുളം– ബംഗളൂരു വന്ദേഭാരത് സ്പെഷല്‍ സര്‍വീസ് ഓഗസ്റ്റ് 26 നാണ് നിര്‍ത്തലാക്കിയത്.വരുമാനം ഉണ്ടെങ്കില്‍ സര്‍വീസ് നീട്ടാമെന്ന റെയില്‍വേയുടെ വാഗ്ദാനം പാഴായതോടെ ഓണമാഘോഷിക്കാന്‍ കുറഞ്ഞ നിരക്കില്‍ നാട്ടിലേക്ക് യാത്ര സ്വപ്നം കണ്ട മലയാളികള്‍ പ്രതിസന്ധിയിലായി.

വന്ദേഭാരത് പിന്‍വലിച്ചതിന് പിന്നാലെ സ്വകാര്യ വോള്‍വോ അടക്കമുള്ള ബസുകളുടെ നിരക്കിലുണ്ടായത് ഇരട്ടി വർധനയാണ് .അടുത്ത ദിവസങ്ങില്‍ ടിക്കറ്റ് നിരക്ക് പിന്നെയും ഉയരും. പത്താംതീയതിക്കുള്ളില്‍ അയ്യായിരം രൂപ കടക്കാനാണ് സാധ്യത. 1465 രൂപയ്ക്ക് വന്ദേഭാരതിന്‍റെ എസി ചെയര്‍ കാറില്‍ നാട്ടിലെത്താമായിരുന്ന സ്ഥാനത്താണ് ഈ കൊള്ള നിരക്ക്.

Related Articles

Back to top button