ഡിവൈഡറിൽ തട്ടി വീണ് ബൈക്ക് യാത്രക്കാരൻ മരിച്ചു…
അമ്പലപ്പുഴ: ദേശീയപാതയിൽ വണ്ടാനം ഭാഗത്തെെെ താത്ക്കാലിക ഡിവൈഡറിൽ തട്ടി റോഡിൽ വീണ ബൈക്ക്ക്കാരൻ്റെ ദേഹത്ത് പിന്നാലെ എത്തിയ ലോറി കയറി ബൈക്ക് യാത്രക്കാരൻ മരിച്ചു.
പുറക്കാട് പുത്തൻനട പുത്തൻ പറമ്പിൽ നിബിൻ ഗോപാലകൃഷ്ണനാണ് മരിച്ചത്.കഴിഞ്ഞ രാത്രി 11 ഓടെ ആയിരുന്നു അപകടം. ആലപ്പുഴ ജനറൽ ആശുപത്രിയിലെ നഴ്സിംഗ് ജീവനക്കാരനായനി ബിൽ ജോലി കഴിഞ്ഞ് വീട്ടിലിക്കേ മടങ്ങുമ്പോഴായിരുന്നു അപകടം. മൃതദേഹം ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിൽ.