ടീം പവര്‍ ഗ്രൂപ്പ്….ദിലീപിനെ നടുക്ക് നിര്‍ത്തി അപ്പുണ്ണിയുടെ പ്രഖ്യാപനം…
കൊച്ചി: ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ മലയാള സിനിമയില്‍ പവര്‍ ഗ്രൂപ്പുണ്ടെന്ന പരാമര്‍ശം വലിയ ചര്‍ച്ചയാണ് ഉണ്ടാക്കിയത്.മലയാള സിനിമാ രംഗത്തെ പവര്‍ ഗ്രൂപ്പിലെ മുഖ്യന്‍ നടന്‍ ദിലീപാണെന്നാണ് വിവരം. ഇപ്പോഴിതാ ദിലീപിന്റെ ഡ്രൈവറും വലംകൈയ്യുമായിരുന്ന അപ്പുണ്ണി എന്ന എസ് എസ് സുനില്‍രാജ് തന്നെ അക്കാര്യം ശരിവെക്കുന്ന തരത്തില്‍ പ്രതികരിച്ചിരിക്കുന്നു. ഫേസ്ബുക്കില്‍ ദിലീപിനോടൊപ്പമുള്ള ചിത്രം ‘ടീം പവര്‍ ഗ്രൂപ്പ്’ എന്ന തലക്കെട്ടിലാണ് അപ്പുണ്ണി ഷെയര്‍ ചെയ്തിരിക്കുന്നത്.
ഈ മേഖലയിലെ കടിഞ്ഞാണ്‍ കൈക്കലാക്കിയ ദിലീപ് ഉള്‍പ്പെടുന്ന പവര്‍ ഗ്രൂപ്പാണ് 2017 വരെ സിനിമാ സംഘടനകളെ നിയന്ത്രിച്ചതെന്നാണ് റിപ്പോര്‍ട്ട്. ദിലീപിന്റെ ഇടപെടലില്‍ പൃഥ്വിരാജ്, കുഞ്ചാക്കോ ബോബന്‍, പാര്‍വതി തിരുവോത്ത്, ഭാവന തുടങ്ങിയ നിരവധി താരങ്ങള്‍ക്ക് അവസരം നഷ്ടമായി. നടി ആക്രമിക്കപ്പെട്ടതിന് ശേഷവും പവര്‍ ഗ്രൂപ്പിന്റെ ഇടപെടലുണ്ടായി. ഡബ്ല്യുസിസി പ്രവര്‍ത്തകരെ ഒതുക്കാനും ശ്രമം നടന്നുവെന്ന് വ്യക്തമാക്കുന്ന വിവരങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. മലയാള സിനിമയില്‍ പവർ ഗ്രൂപ്പുണ്ടെന്ന് ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ പരാമര്‍ശമുണ്ടായിരുന്നു.