നവജാത ശിശുവിൻ്റെ മരണം…അമ്മയെയും ആൺ സുഹൃത്തിനെയും ഇന്ന് കോടതിയിൽ ഹാജരാക്കും…

ആലപ്പുഴ ചേർത്തലയിൽ നവജാത ശിശുവിനെ കൊന്ന് കുഴിച്ചു മൂടിയ കേസിൽ അമ്മയെയും ആൺ സുഹൃത്തിനെയും ഇന്ന് കോടതി ഹാജരാക്കും. കൊലപാതകക്കുറ്റം ചുമത്തി അറസ്റ്റ് ചെയ്ത അമ്മ ആശ മനോജ്‌, കേസിൽ ഒന്നാം പ്രതിയും സുഹൃത്ത് രതീഷ് രണ്ടാംപ്രതിയും ആണ്. കൊല്ലപ്പെട്ട കുഞ്ഞിന്റെ പോസ്റ്റ്‌ മോർട്ടം ഇന്ന് വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിൽ വച്ച് നടക്കും. കുഞ്ഞിനെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തി എന്നാണ് രതീഷ് പോലീസിന് നൽകിയ മൊഴി. കൊല നടത്തിയത് രതീഷ് ഒറ്റയ്ക്കാണോ, അതോ മറ്റാരുടെ എങ്കിലും സഹായം കിട്ടിയോ എന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്.

Related Articles

Back to top button