ഷെയര്‍ ട്രേഡിങ് തട്ടിപ്പില്‍ കുടുങ്ങി..സാമ്പത്തിക പ്രതിസന്ധിയിലകപ്പെട്ട യുവാവ് ജീവനൊടുക്കി…
ഷെയര്‍ ട്രേഡിങ് തട്ടിപ്പില്‍ കുടുങ്ങി വന്‍ സാമ്പത്തിക പ്രതിസന്ധിയിലകപ്പെട്ട യുവാവ് കണ്ണൂര്‍ നഗരത്തിലെ ലോഡ്ജ് മുറിയില്‍ ജീവനൊടുക്കിയ നിലയില്‍ പാനൂര്‍ ചെണ്ടയാട് സ്വദേശി ചാലില്‍ പറമ്പത്ത് ഹൗസില്‍ പി.ജിതിന്‍ രാജാണ് ( 31) കണ്ണൂര്‍ റെയില്‍വെസ്റ്റേഷന്‍ പരിസരത്തെ മാര്‍ക്കറ്റ് റോഡിലുള്ള മെറിഡിയന്‍ പാലസ് ലോഡ്ജില്‍ തൂങ്ങിമരിച്ചത്.ആലുവ എഫ്. എ സി.ടിയില്‍ മെക്കാനിക്കാണ് ജിതിന്‍ രാജ്. ആറു വര്‍ഷത്തോളമായി ജോലിയില്‍ പ്രവേശിച്ചിട്ട്.
വിട പറയുകയാണെന്നും എല്ലാവരും ക്ഷമിക്കണമെന്നുമുള്ള മുഖവുരയോടെ ജിതിന്‍രാജ് എഴുതി വെച്ച ആത്മഹത്യകുറിപ്പ് കണ്ടത്തിയിട്ടുണ്ട്.തന്നെ സാമ്പത്തികമായി തകര്‍ത്തത് ഷെയര്‍ ട്രേഡിങ് തട്ടിപ്പില്‍ കുടുങ്ങിയതാണെന്ന് കുറിപ്പില്‍ വ്യക്തമാക്കിയിട്ടുണ്ട് കണ്ണൂര്‍ ടൗണ്‍ പൊലിസ് ഇന്‍സ്‌പെക്ടര്‍ ശ്രീജിത്ത് കോടെരിയുടെ നേതൃത്വത്തിലാണ് കേസ് അന്വേഷണം നടത്തുന്നത്.