എക്‌സൈസ് കോണ്‍സ്റ്റബിള്‍ റിക്രൂട്ട്മെന്റ്..കായികക്ഷമതാ പരീക്ഷയ്ക്കിടെ 11 ഉദ്യോഗാർത്ഥികൾക്ക് ദാരുണാന്ത്യം…

എക്‌സൈസ് സേനയിലേക്കുള്ള നിയമനത്തിലെ കായികക്ഷമതാ പരീക്ഷയ്ക്കിടെ 11 ഉദ്യോഗാര്‍ഥികള്‍ മരിച്ചു. കടുത്ത ചൂടിൽ 10 കിലോമീറ്ററിലധികം ദൂരമാണ് ശാരീരികക്ഷമത പരിശോധിക്കുന്നതിനായി ഉദ്യോഗാർത്ഥികൾക്ക് ഓടേണ്ടി വന്നത്. നൂറിലധികം ഉദ്യോഗാർത്ഥികൾ പരിശോധനക്കിടെ ബോധരഹിതരാകുകയും ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തു.ജാര്‍ഖണ്ഡിലാണ് സംഭവം.

2024 ഓഗസ്റ്റ് 22 മുതൽ സെപ്റ്റംബർ 3 വരെയായി ഏഴ് സ്ഥലങ്ങളിലായാണ് ഫിസിക്കൽ ടെസ്റ്റ് സംഘടിപ്പിച്ചിരിക്കുന്നത്.പലാമുവില്‍ നാല് മരണങ്ങളും ഗിരിദി, ഹസാരിബാഗ് എന്നിവിടങ്ങളില്‍ രണ്ട് പേര്‍ വീതവും റാഞ്ചിയിലെ ജാഗ്വാര്‍ കേന്ദ്രത്തിലും ഈസ്റ്റ് സിംഗ്ഭൂമിലെ മൊസാബാനി, സാഹെബ്ഗഞ്ച് കേന്ദ്രങ്ങളിലും ഒരാള്‍ വീതവും മരിച്ചതായി ഐജി (ഓപ്പറേഷന്‍സ്) അമോല്‍ വി ഹോംകര്‍ പറഞ്ഞു. സംഭവത്തില്‍ അസ്വാഭാവിക മരണത്തിന് കേസെടുത്തിട്ടുണ്ടെന്നും അന്വേഷണം നടന്നുവരികയാണെന്നും അദ്ദേഹം പറഞ്ഞു.

Related Articles

Back to top button