നടൻ ബാബുരാജിനെതിരായ ലൈംഗിക പീഡന പരാതി..കേസെടുത്ത് പൊലീസ്….

നടൻ ബാബുരാജ് പീഡിപ്പിച്ചെന്ന യുവതിയുടെ പരാതിയിൽ കേസെടുത്ത് പൊലീസ്.അടിമാലി പൊലീസാണ് നടനെതിരെ പരാതി നൽകിയത്.സിനിമയിൽ അവസരം വാഗ്ദാനം ചെയ്ത് പീഡിപ്പിച്ചെന്നായിരുന്നു പരാതി. 2019 ൽ അടിമാലി ഇരുട്ട് കാനത്ത് ഉള്ള ബാബുരാജിൻ്റെ റിസോർട്ടിലും എറണാകുളത്തും വെച്ച് പീഡിപ്പിച്ചുവെന്നായിരുന്നു പരാതി.പരാതിക്കാരി ഡിഐജിക്ക് ഇമെയിൽ വഴി നൽകിയ പരാതി അടിമാലി പൊലീസിന് കൈമാറുകയായിരുന്നു.തുടർന്ന് യുവതിയുടെ മൊഴി രേഖപ്പെടുത്തിയ ശേഷമാണ് അടിമാലി പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്.

അതേസമയം നടൻ ബാബുരാജിനെതിരെ ഉയർന്ന ലൈംഗിക പീഡനം ആരോപണം മറച്ച് വെച്ചെന്ന് ചൂണ്ടിക്കാട്ടി മലപ്പുറം എസ് പി ശശിധരനെതിരെ നടപടി ആവശ്യപ്പെട്ട് എറണാകുളം ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിൽ പരാതിയെത്തി. പരാതിക്കാരിയുടെ വെളിപ്പെടുത്തലിൽ വിവരം നേരത്തെ അറിഞ്ഞിട്ടും ശശിധരൻ കുറ്റം മറച്ച് വെച്ചെന്നാണ് കൊച്ചിയിലെ അഭിഭാഷകനായ അഡ്വ. ബൈജു നോയലിന്‍റെ പരാതി.

Related Articles

Back to top button