വാഹനാപകടത്തിൽ പുന്നപ്ര സ്വദേശിയായ യുവാവിന് ദാരുണാന്ത്യം…

അമ്പലപ്പുഴ: വാഹനാപകടത്തിൽപ്പെട്ട് പുന്നപ്ര സ്വദേശിയായ യുവാവ് മരിച്ചു.പുന്നപ്ര നവാസ് മൻസിലിൽ നവാസിൻ്റെ മകൻ മുഹമ്മദ് ഇജാസ് (24) ആണ് മരിച്ചത്.എറണാകുളം ഇടപ്പള്ളിക്കു സമീപം ഞായറാഴ്ച രാവിലെ 10-15 ന് ആയിരുന്നു അപകടം. എറണാകുളം മൈജിയിലെ ജീവനക്കാരനായ ഇജാസ് ബൈക്കിൽ പോകുമ്പോൾ സ്വകാര്യ ബസ് ഇടിച്ചായിരുന്നു അപകടം.ഉടൻ തന്നെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം ആലപ്പുഴ ജനറൽ ആശുപത്രി മോർച്ചറിയിൽ.പുന്നപ്ര സ്വദേശിയായ ഇജാസ് നിലവിൽ ആലപ്പുഴ സക്കറിയ വാർഡ് യാഫി പള്ളിക്കു സമീപം വാടകക്ക് താമസിക്കുകയാണ്. മാതാവ്: ജീജ.
സഹോദരൻ: താരീഖ്

Related Articles

Back to top button