പ്രധാനമന്ത്രിക്കെതിരായ വീഡിയോ പങ്കുവെച്ചു.. യുവാവ് പിടിയിൽ….
പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ അപകീർത്തികരമായ പരാമർശങ്ങളടങ്ങിയ വീഡിയോ സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചതിന് യുവാവ് പിടിയിൽ. ഉത്തർപ്രദേശ് ഖൈഖേരി ഗ്രാമത്തിലെ പുർഖാസി നിവാസിയായ വിശാൽ (28) ആണ് അറസ്റ്റിലായത്.ഭാരതീയ ന്യായ സംഹിതയുടെ 352, 353 വകുപ്പുകൾ പ്രകാരം പൊലീസ് കേസെടുത്തിട്ടുണ്ട്. സംഭവത്തിൽ കൂടുതൽ അന്വേഷണം പുരോഗമിക്കുകയാണ്.