ആത്മകഥയെഴുതാൻ ഒരുങ്ങി ഇ.പി ജയരാജൻ..വിവാദങ്ങളെക്കുറിച്ചും….
എൽഡിഎഫ് മുൻ കൺവീനർ ഇ.പി ജയരാജൻ ആത്മകഥയെഴുതുന്നു. രാഷ്ട്രീയ ജീവിതത്തിലുണ്ടായ വിവാദങ്ങളെക്കുറിച്ചും ആത്മകഥയിലുണ്ടാവുമെന്നാണ് സൂചന. എഴുത്ത് പുരോഗമിക്കുന്നുവെന്ന് ഇ പി ജയരാജൻ പറയുന്നു. പ്രതികരണങ്ങൾ എല്ലാം ആത്മകഥയിൽ ഉണ്ടാകുമെന്നും ഇ പി ജയരാജന്റെ നിലപാട്.ഇപ്പോൾ ഒന്നും പറയാനില്ലെന്നും എല്ലാം പിന്നീട് പറയാമെന്നും ഇ പി ജയരാജൻ വ്യക്തമാക്കി. എൽഡിഎഫ് കൺവീനർ സ്ഥാനത്ത് നിന്ന് കഴിഞ്ഞ ദിവസം ഇപി ജയരജനെ പാർട്ടി നീക്കിയിരുന്നു. സിപിഐഎം സെക്രട്ടറിയേറ്റ് യോഗത്തിൽ കടുത്ത വിമർശനമുണ്ടായതിന് പിന്നാലെയാണ് നടപടി.