ഡൽഹിയിൽ അഞ്ചുവയസുകാരിയെ 14കാരൻ ബലാത്സംഗം ചെയ്തു…

തെക്കുപടിഞ്ഞാറൻ ഡൽഹിയിൽ അഞ്ചുവയസുകാരിയെ 14കാരൻ ബലാത്സംഗം ചെയ്തു. കൂലിപ്പണിക്കാരായ ദമ്പതികളുടെ മകളാണ് അതിക്രമത്തിനിരയായത്. രക്ഷിതാക്കൾ ജോലിക്ക് പോയ സമയത്ത് കുട്ടി വീട്ടിൽ തനിച്ചായിരുന്നു. ഈ സമയത്തായിരുന്നു സംഭവം. ഇവർ തിരിച്ചെത്തിയപ്പോഴാണ് വിവരം അറിയുന്നത്. തുടർന്ന് കപഷേര പൊലീസ് എത്തി കുട്ടിയെ വൈദ്യപരിശോധനക്ക് വിധേയയാക്കി.

പെൺകുട്ടിയുടെ സഹോദരൻ്റെ സുഹൃത്ത് കൂടിയായ 14കാരനെ അറസ്റ്റ് ചെയ്ത് ഒബ്സർവേഷൻ ഹോമിലേക്ക് അയച്ചു. ഭാരതീയ ന്യായ സൻഹിതയിലെ സെക്ഷൻ 65 (2), കുട്ടികളെ ലൈംഗിക കുറ്റകൃത്യങ്ങളിൽ നിന്ന് സംരക്ഷിക്കൽ (പോക്‌സോ) നിയമത്തിലെ സെക്ഷൻ 6 എന്നിവ പ്രകാരമാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. കേസിൽ കൂടുതൽ അന്വേഷണം നടന്നുവരികയാണ്.

Related Articles

Back to top button