തിരുവനന്തപുരത്ത് പള്ളി ജീവനക്കാരനായ യുവാവ് കുത്തേറ്റ് മരിച്ചു…

തിരുവനന്തപുരം പള്ളിക്കൽ കാട്ടുപുതുശ്ശേരിയിൽ യുവാവ് കുത്തേറ്റ് മരിച്ചു. ഓയൂർ സ്വദേശി ഷിഹാബുദ്ദീൻ (43) ആണ് മരിച്ചത്. പള്ളിക്കൽ കൊട്ടിയംമുക്കിലുള്ള മുസ്ലീം പള്ളിയിലെ ജീവനക്കാരനായിരുന്നു ഷിഹാബ്.കാട്ടുപുതുശ്ശേരിയിലെ ഇടറോഡിൽ രാത്രി 7 മണിയോടെ കുത്തേറ്റ് കിടക്കുന്ന നിലയിലാണ് ഇദ്ദേഹത്തെ കണ്ടെത്തിയത്.തുടർന്ന് ഉടനെ നാട്ടുകാർ പാരിപ്പള്ളി മെഡിക്കൽ കോളജിൽ‌ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. കുത്തിയ ആളെ തിരിച്ചറിഞ്ഞിട്ടില്ല. സംഭവത്തിൽ പള്ളിക്കൽ പോലീസ് അന്വേഷണം ആരംഭിച്ചു.

Related Articles

Back to top button