ആലപ്പുഴയില്‍ പ്രസവ ശസ്ത്രക്രിയക്കിടെ വയറ്റില്‍ കത്രിക മറന്നുവെച്ചു..പുറത്തെടുത്തത്…

പ്രസവ ശസ്ത്രക്രിയയ്ക്കിടെ യുവതിയുടെ വയറ്റില്‍ കത്രിക മറന്നുവെച്ച് തുന്നിച്ചേര്‍ത്തു. ആലപ്പുഴ കരുവാറ്റ ദീപ ആശുപത്രിയിലാണ് സംഭവം. പൊത്തപ്പള്ളി സ്വദേശി നീതുവിന്റെ വയറ്റിലാണ് കത്രിക വച്ച് തുന്നി ചേര്‍ത്തത്. വണ്ടാനം മെഡിക്കല്‍ കോളേജില്‍ ശസ്ത്രക്രീയ നടത്തി കത്രിക പുറത്തെടുത്തു. കത്രിക കുടുങ്ങിയതിനെ തുടര്‍ന്ന് യുവതിയുടെ 10 സെന്റിമീറ്റര്‍കുടല്‍ മുറിച്ച് നീക്കിയ ശേഷമാണ് കത്രിക പുറത്തെടുത്തത്.

കരുവാറ്റ ദീപ ആശുപത്രിയില്‍ ഓഗസ്റ്റ് രണ്ടിനായിരുന്നു നീതുവിന്റെ ശസ്ത്രക്രിയ നടന്നത്.ദീപ ആശുപത്രിയിലെ ഡോ.വിജയകുമാറാണ് യുവതിയുടെശസ്ത്രക്രിയ നടത്തിയത് ഡോ.വിജയകുമാറിനെതിരെ പൊലീസ് കേസെടുത്തു.സംഭവത്തിൽ നീതുവിന്റെ ഭര്‍ത്താവ് ആരോഗ്യ മന്ത്രിക്ക് പരാതി നല്‍കി.

Related Articles

Back to top button