പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പ്രണയം നടിച്ച് പീഡിപ്പിച്ചു….വീഡിയോ ദൃശ്യങ്ങള്‍ പ്രചരിപ്പിച്ചു…യുവാവ് അറസ്റ്റില്‍…

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പ്രണയം നടിച്ച് പീഡിപ്പിച്ച് വീഡിയോ ദൃശ്യങ്ങള്‍ പ്രചരിപ്പിച്ച കേസില്‍ യുവാവിനെ പോലിസ് അറസ്റ്റ് ചെയ്തു. കാഞ്ഞാര്‍ ഞരളംപുഴ സ്വദേശി കാര്‍ത്തികേയ(20)നാണ് അറസ്റ്റിലായത്.ഇന്‍സ്റ്റഗ്രാമില്‍ പരിചയപ്പെട്ട പെണ്‍കുട്ടിയെ തന്ത്രപരമായി കളമശേരിയിലെ ലോഡ്ജില്‍ എത്തിച്ച് ബലം പ്രയോഗിച്ച് കീഴ്‌പ്പെടുത്തുകയായിരുന്നു. തുടര്‍ന്ന് ഇതിന്റെ ഫോട്ടോകളും വീഡിയോകളും സുഹൃത്തുക്കള്‍ക്ക് അയച്ചുകൊടുത്തു. ഇത് വ്യാപകമായി പ്രചരിച്ചതോടെയാണ് പെണ്‍കുട്ടി അറിയുന്നത്. തുടര്‍ന്നാണ് പരാതി നല്‍കിയത്.ഞരളംപുഴയിലെ ബന്ധുവിന്റെ വീട്ടില്‍നിന്നാണ് ഇയാളെ പോലീസ് പിടികൂടിയത്.

Related Articles

Back to top button