വീട്ടുകാരോട് പറഞ്ഞത് ന്യൂസിലന്‍ഡിൽ ജോലിയെന്ന്..എന്നാൽ അന്വേഷിച്ചപ്പോൾ കണ്ടെത്തിയത് കൊച്ചിയിൽ….
വിദേശത്താണെന്നു വീട്ടുകാരെ വിശ്വസിപ്പിച്ച ശേഷം കാണാതായ 27കാരനെ കൊച്ചിയിൽ നിന്നും കണ്ടെത്തി പൊലീസ്. കൊച്ചിയിൽ ജോലി ചെയ്തിരുന്ന എഴുകുംവയൽ സ്വദേശി കഴിഞ്ഞ ഒന്നിനാണ് ന്യൂസിലൻഡിൽ ജോലി ലഭിച്ചതായി അറിയിച്ച് നാടുവിട്ടത്. വീട്ടുകാർ ചേർന്നാണ് യുവാവിനെ വിമാനത്താവളത്തിൽ എത്തിച്ചതും.വീട്ടുകാർക്ക് വിദേശത്തുള്ള ഫോട്ടകൾ 27കാരൻ അയച്ചു നൽകാറുണ്ടായിരുന്നു. ദിവസവും വീട്ടുകാരെ ഫോണിൽ വിളിക്കുകയും ചെയ്തിരുന്നു.
എന്നാൽ 20നു ശേഷം വിവരമൊന്നും ഉണ്ടായിരുന്നില്ല. സുഹൃത്തിൽ നിന്നു ഇയാൾ കൊച്ചിയിൽ ഉള്ളതായി വീട്ടുകാർക്ക് വിവരം ലഭിച്ചു. പിന്നാലെയാണ് വീട്ടുകാർ നെടുങ്കണ്ടം പൊലീസിൽ പരാതി നൽകിയത്.തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് യുവാവിനെ കണ്ടെത്തിയത്.