കെ എസ് ചിത്രക്ക് ക്ഷേത്രകലാശ്രീ പുരസ്കാരം…ആർ എൽ വി രാമകൃഷ്ണനും രാജശ്രീ വാര്യര്‍ക്കും ഫെലോഷിപ്പ്..
കണ്ണൂർ: 2022ലെ സംസ്ഥാന ക്ഷേത്രകലാ അക്കാദമി അവാർഡുകൾ പ്രഖ്യാപിച്ചു. ഗായിക കെ എസ് ചിത്ര ക്ഷേത്രകലാശ്രീ പുരസ്കാരത്തിന് അർഹയായി. രാജശ്രീ വാര്യർ, ഡോ ആർ എൽ വി രാമകൃഷ്ണൻ എന്നിവർക്കാണ് 15,001 രൂപയുടെ ക്ഷേത്രകല ഫെലോഷിപ്പ് ലഭിച്ചത്. ക്ഷേത്രകലാശ്രീ പുരസ്കാരം 25,001 രൂപയുടേതാണ്. അവാർഡ് ദാനം ഒക്ടോബർ ആറിന് അരിപുരം മാടായി ബാങ്ക് ഓഡിറ്റോറിയത്തിൽ വെച്ച് മന്ത്രി വി എൻ വാസവൻ നിർവഹിക്കും. ഭരണസമിതി അംഗം എം വിജിൻ എംഎൽഎ, ചെയർമാൻ ഡോ കാഞ്ഞങ്ങാട് രാമചന്ദ്രൻ എന്നിവരാണ് പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചത്.