കൊല്ലത്ത് ആത്മഹത്യക്ക് ശ്രമിച്ച കുടുംബത്തിലെ അച്ഛനും അമ്മയും ചികിത്സയിൽ..മകൻ മരിച്ചു..

കൊല്ലം: കൊല്ലം പരവൂരിൽ ആത്മഹത്യാശ്രമത്തെ തുടർന്ന് ചികിത്സയിൽ കഴിയുന്ന കുടുംബത്തിലെ 14 കാരൻ മരിച്ചു. പുഞ്ചിറക്കുളം സ്വദേശി ശിവയാണ് മരിച്ചത്. ശിവയുടെ അച്ഛൻ സജിത്തും അമ്മ ശ്രീദേവിയും തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്. ഇന്നലെ വൈകിട്ടാണ് മൂന്നുപേരെയും വിഷം കഴിച്ച നിലയിൽ വീട്ടിൽ കണ്ടെത്തിയത്. സംഭവത്തിൻ്റെ കാരണം വ്യക്തമല്ല. കുടുംബത്തിന് സാമ്പത്തിക പ്രശ്നങ്ങളുണ്ടോ എന്നതടക്കം പൊലീസ് അന്വേഷിക്കുന്നു. പരവൂർ പൊലീസ് വീട്ടിൽ എത്തി പരിശോധന നടത്തി.

Related Articles

Back to top button