പൊലീസ് ക്യാമ്പ് ഓഫീസില്‍ നിന്നും മരങ്ങള്‍ മുറിച്ചുമാറ്റിയ സംഭവത്തിൽ…എംഎല്‍എയെ സ്വാധീനിക്കാന്‍ എസ്പിയുടെ ശ്രമം…

പൊലീസ് ക്യാമ്പ് ഓഫീസില്‍ നിന്നും മരങ്ങള്‍ മുറിച്ചുമാറ്റിയെന്ന ആരോപണത്തില്‍ എംഎല്‍എയെ സ്വാധീനിക്കാന്‍ എസ്പിയുടെ ശ്രമം. ക്യാമ്പ് ഓഫീസിലെ മരം മുറി കേസില്‍ നിന്നും തന്നെ രക്ഷിക്കണമെന്നാണ് എസ്പിയുടെ അപേക്ഷ.

‘എന്റെ പേര് ഇതിലേക്ക് വഴിച്ചിഴക്കരുത്. ദയവുചെയ്ത് എംഎല്‍എ എന്നെ വിശ്വസിക്കണം. എനിക്ക് മുമ്പ് നടന്ന കാര്യങ്ങളാണ് ഇതൊക്കെ. മഹാഗണിയൊന്നും മുറിച്ചിട്ടില്ല. പരാതി പിന്‍വലിക്കണം. എന്റെ അപേക്ഷയാണ്’, എന്നാണ് സുജിത് ദാസ് ഫോണിലൂടെ എംഎല്‍എയോട് ആവശ്യപ്പെടുന്നത്.

മരംമുറി പരിശോധിക്കാന്‍ കഴിഞ്ഞദിവസം ക്യാമ്പ് ഓഫീസിലെത്തിയ എംഎല്‍എയെ സിപിഒ തടഞ്ഞിരുന്നു. അനധികൃതമായി ആരെയും പ്രവേശിപ്പിക്കെല്ലെന്ന് പറഞ്ഞാണ് തടഞ്ഞത്. തുടര്‍ന്ന് എംഎല്‍എ മടങ്ങിയെങ്കിലും ഇന്ന് ക്യാമ്പ് ഓഫീസിന് മുന്നില്‍ കുത്തിയിരുന്ന് പ്രതിഷേധിച്ചു.

Related Articles

Back to top button