ആലപ്പുഴ മെഡിക്കൽ കോളേജിൽ വാതക ഗന്ധം…പരഭ്രാന്തരായി രോഗികളും, ജീവനക്കാരും….

ആലപ്പുഴ : ആശുപത്രിയിൽ വാതക ഗന്ധം പരന്നത് പരിഭ്രാന്തി പരത്തി.ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിലെ ട്രോമ ഐ.സി.യുവിലും ,ട്രോമ വാർഡിലും വാതക ഗന്ധം പരന്നതാണ് പരിഭ്രാന്തി പരത്തിയത്.രാവിലെ 11 ഓടെ ആയിരുന്നു സംഭവം. വാതകത്തിൻ്റെ ഗന്ധം വ്യാപിക്കുകയും, ജീവനക്കാർക്കും ശ്വാസംമുട്ടൽ, ചുമ, ഛർദ്ദി, കണ്ണുനീറ്റൽ തുടങ്ങിയ അസ്വസ്തതകളും ഉണ്ടായതിനെ തുടർന്ന് വാർഡിലുണ്ടായിരുന്ന 15 രോഗികളേയും, ട്രോമഐ.സി.യുവിൽ ഗുരുതരാവസ്ഥയിൽ ചികിത്സയിലായിരുന്ന 7 രോഗികളേയും യുദ്ധകാലാടിസ്ഥാനത്തിൽ മറ്റു വാർഡുകളിലേക്കും, ഐ.സി.യുവിലേക്കും മാറ്റി.വിവരം അറിഞ്ഞ് ആലപ്പുഴ നിന്നും തകഴി യിൽ നിന്നും അഗ്നി രക്ഷാ സേന എത്തി എയർ പൈപ്പ് ഉപയോഗിച്ച് വായു പുറത്തേക്ക് തള്ളി ശുചിയാക്കി. വിശദമായ പരിശോധനകൾ നടത്തിയെങ്കിലും കാരണം കണ്ടു പിടിക്കാൻ അഗ്നി രക്ഷാ സേനക്കായില്ല.

Related Articles

Back to top button