മലപ്പുറം എസ്‍പിയുടെ ഔദ്യോഗിക വസതിയിലേക്ക് പിവി അൻവർ എംഎൽഎയെ കടത്തിവിട്ടില്ല…

പി വി അൻവർ എംഎൽഎയെ മലപ്പുറം എസ്പിയുടെ ഒദ്യോഗിക വസതിക്ക് മുന്നിൽ തടഞ്ഞ് പൊലീസ്. പാറാവ് ഡ്യൂട്ടിയിൽ നിന്ന പൊലീസ് ഉദ്യോഗസ്ഥൻ എംഎൽഎയെ പൊലീസ് മേധാവിയുടെ ഔദ്യോഗിക വസതിയിലേക്ക് കടത്തിവിട്ടില്ല. എസ്പിയുടെ വസതിയിൽ നിന്നും മരം മുറിച്ചെന്ന പരാതി അന്വേഷിക്കാനെന്ന പേരിലാണ് അൻവർ എംഎൽഎ എത്തിയത്. അനുവാദം ഇല്ലാതെ കടത്തി വിടാന്‍ ആകില്ലെന്ന് അറിയിച്ചതിന് പിന്നാലെ എംഎല്‍എ മടങ്ങി. പൊതുവേദിയിൽ പി വി അൻവർ എസ്പിയെ അധിക്ഷേപിച്ച് പ്രസംഗിച്ചത് നേരത്തെ വിവാദമായിരുന്നു.

Related Articles

Back to top button