അനധികൃത സ്വത്ത് സമ്പാദനക്കേസ്..ഡി കെ ശിവകുമാറിന് ആശ്വാസം…

അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ കര്‍ണാടക ഉപ മുഖ്യമന്ത്രിയും പി സി സി അധ്യക്ഷനുമായ ഡി കെ ശിവകുമാറിന് ആശ്വാസം. അന്വേഷണം തുടരാന്‍ അനുമതി വേണമെന്ന സിബിഐ ഹര്‍ജി കര്‍ണാടക ഹൈക്കോടതി തള്ളി.സിബിഐ അന്വേഷണത്തിനുള്ള അനുമതി പിന്‍വലിക്കണമെന്ന സംസ്ഥാന സര്‍ക്കാരിന്റെ നീക്കത്തെ ചോദ്യം ചെയ്ത് സമര്‍പ്പിച്ച ഒരു കൂട്ടം ഹര്‍ജികളാണ് കോടതി തള്ളിയത്.

നേരത്തേ ബിജെപി സര്‍ക്കാറാണ് ഡി കെ ശിവകുമാറിനെതിരെയുള്ള കേസ് സിബിഐയ്ക്ക് കൈമാറി വിജ്ഞാപനം ഇറക്കിയത്. കോണ്‍ഗ്രസ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നപ്പോള്‍ സിബിഐയ്ക്കുള്ള അന്വേഷണ അനുമതി റദ്ദാക്കി. ഇതിനെതിരെയാണ് സിബിഐയും ബിജെപി എംഎല്‍എ ബസനഗൗഡ പാട്ടീല്‍ യത്‌നാലും ഹൈക്കോടതിയെ സമീപിച്ചത്.

Related Articles

Back to top button