ഒരുമാസം മുമ്പ് ഷാർജയിൽ മരണപ്പെട്ടു..ബന്ധുക്കൾ അറിഞ്ഞത് കഴിഞ്ഞ ദിവസം..നാവായിക്കുളം സ്വദേശിയുടെ മൃതദേഹം ഇന്ന് നാട്ടിൽ നാട്ടിലെത്തും…
ഷാർജയിൽ മരണപ്പെട്ടനാവായിക്കുളം സ്വദേശിയുടെ മൃതദേഹം ഇന്ന് നാട്ടിൽ നാട്ടിലെത്തും.കല്ലമ്പലം നാവായികുളം അരുൺ വിലാസത്തിൽ ഗോപാല കൃഷ്ണൻ – പദ്മിനി അമ്മ ദമ്പതികളുടെ മകൻ അരുൺ (39)ആണ് മരണപ്പെട്ടത്. ഒരുമാസം മുമ്പ് മരണപ്പെട്ട അരുണിന്റെ മൃതദേഹം ഷാർജ കുവൈറ്റ് ഹോസ്പിറ്റൽ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയായിരുന്നു.ഒരു മാസമായിട്ടും ബന്ധുക്കൾ അന്വേഷിച്ച് വരാത്തതിനെ തുടർന്ന് മൃതദേഹം നാളെ സംസ്കരിക്കാൻ ഇരിക്കുകയായിരുന്നു.
ഇന്ത്യൻ കോൺസുലേറ്റ് അധികൃതർ കെഎംസിസി യെ അറിയിച്ചതിനെ തുടർന്ന് യു എ ഇ യിലെ ജീവകാരുണ്യ പ്രവർത്തകൻ നിഹാസ് കല്ലറ നടത്തിയ ഇടപെടലുകളെ തുടർന്നാണ് അരുണിന്റെ നാട്ടിലെ ബന്ധുക്കളെ കണ്ടെത്തി വിവരം അറിയിച്ചത്. വിവരമറിഞ്ഞു അരുണിന്റെ സുഹൃത്തുക്കളും ബന്ധുക്കളും ഷാർജ കുവൈറ്റ് ഹോസ്പിറ്റലിൽ എത്തിയിട്ടുണ്ട്. ഇദ്ദേഹം ഏറെ നാളായി വീട്ടുകാരുമായിട്ടോ സുഹൃത്തുകളുമായോ യാതൊരു ബന്ധവുമില്ലായിരുന്നു.എങ്ങനെ മരിച്ചു എന്നത് അറിവായിട്ടില്ല. വിവാഹിതനാണ് മരണപ്പെട്ട അരുൺ.മൃതദേഹം നാട്ടിൽ എത്തിക്കാൻ ഉള്ള നടപടികൾ പൂർത്തിയായി ഇന്ന് (29/08/2024)രാത്രിയോടെ മൃതദേഹം നാവായിക്കുളത്ത് എത്തിക്കാൻ കഴിയും എന്നാണ് പ്രതീക്ഷിക്കുന്നതെന്നു കെഎംസിസി പ്രതിനിധി പറഞ്ഞു.