ബ്രോ ഡാഡി’യില്‍ റോള്‍ വാഗ്ദാനം ചെയ്ത് പീഡനമെന്ന് നടിയുടെ പരാതി…പൃഥ്വിയുടെ സെറ്റിലെ ക്ലീൻ ചീട്ടും കീറി…
കൊച്ചി: പൃഥ്വിരാജ് സംവിധാനം ചെയ്ത ചിത്രത്തിന്റെ സെറ്റില്‍ ലൈംഗികമായി പീഡിപ്പിച്ചെന്ന് അസിസ്റ്റന്റ് ഡയറക്ടര്‍ക്കെതിരെ പരാതി ഞെട്ടലാകുന്നു. തന്റെ സെറ്റുകളില്‍ എല്ലാം ക്ലീനാണെന്ന് പൃഥ്വിരാജ് പറഞ്ഞിരുന്നു. ഈ അവകാശ വാദങ്ങള്‍ക്കിടെയാണ് പുതിയ വെളിപ്പെടുത്തല്‍. മന്‍സൂര്‍ റഷീദിനെതിരെയാണ് ജൂനിയര്‍ ആര്‍ടിസ്റ്റ് പരാതി നല്‍കിയത്. ‘ബ്രോ ഡാഡി’യില്‍ റോള്‍ വാഗ്ദാനം ചെയ്തായിരുന്നു പീഡനമെന്ന് നടി ആരോപിക്കുന്നു. എന്തുകൊണ്ട് ഈ പീഡനം സെറ്റിലുള്ളവര്‍ അറിഞ്ഞില്ലെന്ന ചോദ്യം പ്രസക്തമാണ്.
2021ല്‍ ഹൈദരാബാദിലായിരുന്നു സംഭവം. മയക്കുമരുന്ന് നല്‍കി ബോധംകെടുത്തിയ ശേഷം പീഡിപ്പിച്ചെന്നാണ് ആരോപണം. ദൃശ്യങ്ങള്‍ പകര്‍ത്തി ഭീഷണിപ്പെടുത്തി ആറര ലക്ഷം രൂപ തട്ടിയെടുത്തെന്നും പരാതിയില്‍ പറയുന്നു. ജൂനിയര്‍ ആര്‍ടിസ്റ്റ് പ്രത്യേക അന്വേഷണ സംഘത്തെ സമീപിച്ചിരിക്കുകയാണ്. കൊല്ലം ഓച്ചിറ സ്വദേശിയായ മന്‍സൂറിനെതിരെ നേരത്തെ ഹൈദരാബാദ് പൊലീസ് കേസെടുത്തിരുന്നുവെന്നും സൂചനകളുണ്ട്. എന്നിട്ടും പൃഥ്വിരാജിന്റെ പുതിയ സിനിമയിലും മന്‍സൂര്‍ അസിസ്റ്റന്റ് ഡയറക്ടറായി. ഇതോടെ പുതിയ സിനിമകളുടെ സെറ്റിലും പീഡനവും മയക്കുമരുന്നും വ്യാപകമാണെന്ന് വരികയാണ്.




