റോഡരികിൽ കിടന്നയാൾ നടിയുടെ കാറിടിച്ച് മരിച്ചു; നിർണായകമായി സിസിടിവി ദൃശ്യം…

റോഡരികിൽ കിടന്നുറങ്ങിയയാൾ നടി രേഖ നായരുടെ കാറിനടിയിൽപ്പെട്ട് മരിച്ചു.അണ്ണൈസത്യ നഗർ സ്വദേശി മഞ്ചൻ (55) ആണ് മരിച്ചത്. മദ്യലഹരിയിലായിരുന്ന ഇയാൾ ജാഫർഖാൻപെട്ടിലെ പച്ചയപ്പൻസ്ട്രീറ്റിൽ റോഡരികിൽ കിടക്കവെയാണ് അപകടമുണ്ടായതെന്ന് പൊലീസ് പറഞ്ഞു. ഗുരുതരമായി പരുക്കേറ്റതിനാൽ ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. കേസെടുത്ത ഗിണ്ടി പൊലീസ് സിസിടിവി ദൃശ്യങ്ങളുടെ സഹായത്തോടെയാണ് കാർ കണ്ടെത്തിയത്.

തുടർന്ന്, ഡ്രൈവർ പാണ്ടിയെ അറസ്റ്റ് ചെയ്യുകയും കാർ പിടിച്ചെടുക്കുകയും ചെയ്തു. അപകടം നടക്കുമ്പോൾ രേഖകാറിലുണ്ടായിരുന്നോ, കാറോടിച്ചത് പാണ്ടി തന്നെയാണോ എന്നിവ അന്വേഷിക്കുകയാണെന്ന് പൊലീസ് അറിയിച്ചു.എഴുത്തുകാരി കൂടിയായ രേഖ നായർ പാർഥിപൻ സംവിധാനം ചെയ്ത ‘ഇരവിൻ നിഴൽ’ എന്ന സിനിമയിലൂടെയാണ് പ്രശസ്തയായത്.

Related Articles

Back to top button