ട്രക്ക് മലയിടുക്കിലേക്ക് മറിഞ്ഞു..മൂന്ന് സൈനികർക്ക് ദാരുണാന്ത്യം…
അരുണാചൽ പ്രദേശിലെ അപ്പർ സുബൻസിരി ജില്ലയിൽ ട്രക്ക് മലയിടുക്കിലേക്ക് മറിഞ്ഞ് മൂന്ന് സൈനികർ മരിച്ചു.നിരവധിപേർക്ക് പരുക്ക്. ടാപി ഗ്രാമത്തിന് സമീപം ട്രാൻസ് അരുണാചൽ ഹൈവേയിലാണ് അപകടമുണ്ടായത്.ഹവിൽദാർ നഖത് സിങ്, നായിക് മുകേഷ് കുമാർ, ഗ്രനേഡിയർ ആശിഷ് കുമാർ എന്നിവരാണ് മരിച്ചത്.ജില്ലാ ആസ്ഥാനമായ അപ്പർ സുബൻസിരി പട്ടണമായ ഡാപോരിജോയിൽ നിന്ന് ലെപാരഡ ജില്ലയിലെ ബസാറിലേക്ക് പോകുകയായിരുന്ന വാഹനവ്യൂഹമാണ് അപകടത്തിൽ പെട്ടത്.




