മുകേഷിനെതിരെ ഗുരുതര ആരോപണവുമായി മറ്റൊരു നടി കൂടി..നടിയുടെ അമ്മയോട് മോശമായി പെരുമാറി….

നടനും എംഎല്‍എയുമായ മുകേഷിനെതിരെ മൂന്നാമതും ഗുരുതര ആരോപണം.ജൂനിയർ ആർട്ടിസ്റ്റ് സന്ധ്യയാണ് ആരോപണവുമായി രംഗത്തെത്തിയിരിക്കുന്നത്.മുകേഷ് തന്റെ സുഹൃത്തായ നടിയുടെ അമ്മയോട് മോശമായി പെരുമാറിയെന്ന് സന്ധ്യ വെളിപ്പെടുത്തി. വിലാസം കണ്ടുപിടിച്ച് ആരുമില്ലാത്ത സമയത്ത് വീട്ടില്‍ പോയി മോശമായി പെരുമാറിയെന്ന് നടി തന്നോട് പറഞ്ഞുവെന്ന് സന്ധ്യ വ്യക്തമാക്കി. വര്‍ഷങ്ങള്‍ക്ക് മുമ്പാണ് സംഭവമെന്നും അവര്‍ അപ്പോള്‍ തന്നെ മുകേഷിനെ ചീത്ത പറഞ്ഞ് ഇറക്കിവിട്ടുവെന്നും സന്ധ്യ പറഞ്ഞു.ഇതിന് പിന്നാലെ ഈ നടി പിന്നീട് സിനിമാ മേഖല ഉപേക്ഷിച്ചെന്നും സന്ധ്യ കൂട്ടിച്ചേര്‍ത്തു.

കൂടാതെ സിനിമാ മേഖലയിൽ നേരിട്ട കാസ്റ്റിങ് കൌച്ചും നടി തുറന്ന് പറഞ്ഞു.. അഡ്ജസ്റ്റ്‌മെന്റിന് തയ്യാറല്ലെങ്കില്‍ വേഷം ലഭിക്കില്ലെന്ന് കാസ്റ്റിങ് ഡയറക്ടര്‍ വിച്ചു ഫോണിലൂടെ പറഞ്ഞു. പ്രശസ്തരാായ കുറെ നായികമാര്‍ ഈ വഴി വന്നവരാണെന്നും. കോംപ്രമൈസ് ചെയ്തിട്ടാണ് നായികമാര്‍ ഇവിടെ എത്തി നില്‍ക്കുന്നതെന്നും ഇയാൾ ഫോണിലൂടെ തന്നോട് പറഞ്ഞതായും സന്ധ്യ വെളിപ്പെടുത്തി. അഡ്ജസ്റ്റ്‌മെന്റിന് തയ്യാറാണെങ്കില്‍ മാത്രമേ സിനിമയില്‍ നിലനില്‍ക്കാന്‍ കഴിയുള്ളുവെന്ന് വിച്ചു പറഞ്ഞുവെന്നും സന്ധ്യ പറഞ്ഞു.

Related Articles

Back to top button