പുന്നപ്രയിൽ യുവാവിനെ കുത്തി പരിക്കേൽപ്പിച്ച കേസിൽ പ്രതി പിടിയിൽ…

അമ്പലപ്പുഴ: യുവാവിനെ കുത്തി പരിക്കേൽപ്പിച്ച കേസിൽ പ്രതി പിടിയിൽ.പുന്നപ്ര തെക്കു പഞ്ചായത്ത് മൂന്നാം വാർഡ് കാട്ടുങ്കൽ വീട്ടിൽ ഉദയകുമാറിൻ്റെ മകൻ ശ്രീനാഥ് (25) നെ ആണ് പുന്നപ്ര പൊലീസ് കസ്റ്റഡിയിൽ എടുത്തത്.കഴിഞ്ഞ 18 ന് ആണ് കേസിന് ആസ്പദമായ സംഭവം നടന്നത്.പുന്നപ്ര തെക്ക് പഞ്ചായത്ത് വിയാനി കറുകപറമ്പു വീട്ടിൽ ജയിംസ് (45) നെ കപ്പക്കട ഭാഗത്തുവെച്ച് കത്തി കൊണ്ട് കുത്തി പരിക്കേൽപ്പിച്ച കേസിലാണ് അറസ്റ്റ്.

18 ന് രാത്രിയിൽ ജയിംസുമായി വാക്കേറ്റം ഉണ്ടാക്കുകയും, കത്തി കൊണ്ട് കുത്തി പരിക്കേൽപ്പിക്കുകയുമായിരുന്നു. ജയിംസ് ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്.പുന്നപ്ര എസ്.എച്ച്.ഒ സെപ്റ്റോ ജോൺ, എസ്.ഐ സിദ്ദിഖ് എന്നിവരുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് പ്രതിയെ പുന്നപ്ര മാർക്കറ്റിന് സമീപത്തു നിന്നും തിങ്കളാഴ്ച പിടികൂടിയത്.പ്രതിയുടെ പേരിൽ വധശ്രമത്തിന് കേസെടുത്തു.

Related Articles

Back to top button