നടന്മാരെ പറഞ്ഞാൽ വീട്ടിൽക്കയറി അടിക്കും..ഭാഗ്യലക്ഷ്മിക്ക് ഭീഷണി കോള്‍…

നടിയും ഡബ്ബിങ് ആർട്ടിസ്റ്റുമായ ഭാഗ്യലക്ഷ്മിക്ക് ഭീഷണി. ഡബ്ല്യുസിസിക്കൊപ്പം നിന്ന് നടന്മാർക്ക് എതിരെ പറഞ്ഞാൽ വീട്ടിൽ കയറി അടിക്കുമെന്നായിരുന്നു ഭീഷണി സന്ദേശം. തമിഴ് നാട്ടിലേക്കുള്ള യാത്രയ്ക്കിടെയായിരുന്നു അജ്ഞാത ഭീഷണി. സംഭവത്തില്‍ പൊലീസില്‍ പരാതി നല്‍കുമെന്ന് ഭാഗ്യലക്ഷ്മി പറഞ്ഞു.തമാശയായിട്ടാണ് തോന്നുന്നത്. സൗമ്യതയോടെ വിളിച്ചിട്ട് ഭാഗ്യലക്ഷ്മിയാണെന്ന് സ്ഥിരീകരിച്ച ശേഷം ഭീഷണിപ്പെടുത്തുകയായിരുന്നു.

കയർത്ത് സംസാരിച്ചപ്പോൾ കാൾ കട്ട് ചെയ്‌ത്‌ പോകുകയായിരുന്നു. ഭീഷണി സന്ദേശം വന്ന നമ്പർ ട്രൂ കോളറിൽ സെർച്ച് ചെയ്തപ്പോൾ കേരളത്തിലുള്ള ആളുടെ പേരല്ല എന്ന് തെളിഞ്ഞു. ഹൈടെക്ക് സെല്ലിൽ ഭാഗ്യലക്ഷ്മി പരാതി നൽകിയിട്ടുണ്ട്.

Related Articles

Back to top button