ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ സർക്കാറിന് ഒന്നും മറച്ചുവെക്കാനില്ല…എംവി ഗോവിന്ദൻ
കൊച്ചി: ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ പ്രതികരണവുമായി സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്. ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ സര്‍ക്കാരിന് ഒന്നും മറച്ചുവെയ്ക്കാനില്ലെന്നും കോടതി നിര്‍ദേശം അനുസരിച്ച് നടപ്പാക്കാന്‍ പറയുന്നത് മുഴുവന്‍ നടപ്പാക്കുമെന്നും ഗോവിന്ദന് പറഞ്ഞു. മുഖ്യമന്ത്രിയെ അടക്കം വ്യക്തിപരമായി അക്രമിക്കുന്നത് വ്യക്തമായ അജണ്ടയുടെ ഭാഗമാണെന്നും അദ്ദേഹം പറഞ്ഞു. മാധ്യമങ്ങള്‍ സര്‍ക്കാരിനെ കടന്നാക്രമിക്കുന്നത് രാഷ്ട്രീയ പ്രേരിതമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.