കഴിഞ്ഞ 23 വർഷമായി മാധ്യമങ്ങൾ തന്നെ വേട്ടയാടുന്നു…മന്ത്രി കെബി ഗണേഷ് കുമാർ…
തിരുവനന്തപുരം: നിലവിൽ ഒരു വിഷയത്തിലും പ്രതികരിക്കാനില്ലെന്ന് മന്ത്രി കെബി ഗണേഷ് കുമാർ. വിഷയത്തിൽ പ്രതികരിക്കേണ്ടത് സാംസ്കാരിക വകുപ്പ് മന്ത്രിയാണ്. അത് അവർ നേരത്തെ വ്യക്തമാക്കിയിട്ടുണ്ട്. ഞാൻ ഗതാഗത വകുപ്പ് മന്ത്രിയാണെന്നും കെബി ഗണേഷ് കുമാർ പറഞ്ഞു. മാധ്യമങ്ങൾ തന്നെ ഉപദ്രവിക്കുകയാണ്. ഇങ്ങനെ വെട്ടയാടരുത്. കഴിഞ്ഞ 23 വർഷമായി മാധ്യമങ്ങൾ തന്നെ വേട്ടയാടി കൊണ്ടിരിക്കുന്നു. തന്നിൽ ഔഷധഗുണങ്ങൾ ഒന്നുമില്ലെന്നും മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.