അർജുനായുള്ള തിരച്ചില്‍ പുനഃരാരംഭിക്കണം.. കര്‍ണാടക മുഖ്യമന്ത്രിയെ കാണാനൊരുങ്ങി കുടുംബം…
കര്‍ണാടകയിലെ ഷിരൂരില്‍ മണ്ണിടിച്ചിലില്‍ കാണാതായ കോഴിക്കോട് സ്വദേശി അര്‍ജുനായുള്ള തിരച്ചില്‍ പുനരാരംഭിക്കണമെന്ന് ആവശ്യപ്പെട്ട് അര്‍ജുന്റെ കുടുംബം കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയെ കാണും.ഗംഗവലി പുഴയില്‍ ഡ്രെഡ്ജിങ് തുടങ്ങണമെന്ന ആവശ്യമാണ് ഉന്നയിക്കുക. ഇതിനായി ഡ്രെസ്ജിങ് മെഷീന് കൊണ്ട് വന്ന് തിരച്ചില്‍ പുനരാരംഭിക്കണം എന്നാണ് ആവശ്യം.
ഈ മാസം 28 നാണ് അര്‍ജുന്റെ കുടുംബം സിദ്ധരാമയ്യയെ കാണുക. എംകെ രാഘവന് എംപി, മഞ്ചേശ്വരം എംഎല്‍എ എകെഎം അഷ്റഫ്, കാര്‍വാര്‍ എംഎല്‍എ സതീശ് സെയ്ല്, എന്നിവര്‍ക്കൊപ്പമാണ് കൂടികാഴ്ച. കര്‍ണാടക ഡെപ്യൂട്ടി മുഖ്യമന്ത്രിയേയും സംഘം കാണും.