ഹോട്ടലില്‍ താമസിച്ചപ്പോള്‍ നിരന്തരം വിളിച്ച് ശല്യപ്പെടുത്തി..മുകേഷിനെതിരെ ആരോപണവുമായി വീണ്ടും ടെസ് ജോസഫ്…
നടനും എംഎല്‍എയുമായ മുകേഷിനെതിരെ ആരോപണവുമായി കാസ്റ്റിങ് ഡയറക്ടര്‍ ടെസ് ജോസഫ്. പലതവണ അദ്ദേഹം മുറിയിലേക്ക് വരാന്‍ ആവശ്യപ്പെട്ട് ഫോണിലുടെ നിര്‍ബന്ധിച്ചതായി നടി ആരോപിച്ചു. 2018ല്‍ നടി ഇതേ ആരോപണം ഉന്നയിച്ചെങ്കിലും അത് വേറെ മുകേഷ് കുമാര്‍ ആകാമെന്നായിരുന്നു നടന്‍ മുകേഷിന്റെ അന്നത്തെ പ്രതികരണം.
എന്നാല്‍ നടന്‍ മുകേഷിന്റെ ചിത്രം ഉള്‍പ്പടെ സോഷ്യല്‍മീഡിയയില്‍ പങ്കുവച്ചാണ് ടെസ് ഇപ്പോള്‍ അത് നടനും രാഷ്ട്രീയ പ്രവർത്തകനുമായ മുകേഷ് തന്നൊയാണെന്ന് വെളിപ്പെടുത്തിയത്. സിനിമയിലെ സാങ്കേതിക പ്രവര്‍ത്തകയാണ് ടെസ് ജോസഫ്.അന്ന് ഹോട്ടലില്‍ താമസിച്ചപ്പോള്‍ രാത്രി നിരന്തരം വിളിച്ചു ശല്യപ്പെടുത്തി. ദുരനുഭവം ഷോ മേധാവി ഡെറിക് ഒബ്രിയാനോട് പറഞ്ഞു. തന്നെ ആ പരിപാടിയില്‍ നിന്ന് ഡെറിക് ഒഴിവാക്കി തന്നുവെന്നും ടെസ് പറയുന്നു.