സ്വമേധയാ മാറിനിൽക്കാൻ തീരുമാനിച്ചു..നടന്‍ സിദ്ദിഖിന്റെ രാജിക്കത്ത് പുറത്ത്….

താരസംഘടനയായ ‘അമ്മ’യുടെ ജനറൽ സെക്രട്ടറി സ്ഥാനം രാജിവെച്ചത് ആരോപണം വന്ന സാചര്യത്തിലാണെന്ന് നടൻ സിദ്ദിഖ്.നടനെതിരെ യുവനടി ലൈംഗികാതിക്രമ പരാതി ഉന്നയിച്ചതിന് പിന്നാലെയാണ്‌ രാജി. ‘അമ്മ സംഘടന പ്രസിഡന്റ് മോഹൻലാലിന് ആണ് രാജി കത്തയച്ചത്.ആരോപണം വന്ന സാഹചര്യത്തിൽ പദവിയിൽ നിന്ന് സ്വമേധയാ മാറിനിൽക്കാൻ തീരുമാനിക്കുകയായിരുന്നു. ഇപ്പോൾ ഊട്ടിയിലാണുള്ളതെന്നും നാട്ടിൽ വന്നിട്ട് പ്രതികരിക്കാമെന്നും സിദ്ദിഖ് പറഞ്ഞു.

‘എനിക്കെതിരെ വന്നിരിക്കുന്ന ആരോപണങ്ങൾ താങ്കളുടെ ശ്രദ്ധയിൽപെട്ടിരിക്കുമല്ലോ. ഈ സാഹചര്യത്തിൽ ‘അമ്മ’ യുടെ ജനറൽ സെക്രട്ടറി സ്ഥാനത്തു നിന്നും ഞാൻ സ്വമേധയാ രാജി വെക്കുന്നതായി താങ്കളെ അറിയിച്ചു കൊള്ളുന്നു’ എന്നാണ് രാജി കത്തിൽ സിദ്ധിഖ് പറഞ്ഞിരിക്കുന്നത്.

സിദ്ദിഖിനെതിരെ ഗുരുതര ആരോപണവുമായി ഇന്നലെ യുവനടി രംഗത്തെത്തിയിരുന്നു. സിദ്ദിഖിൽ നിന്നും ലൈം​ഗികാതിക്രമം നേരിടേണ്ടി വന്നുവെന്നാണ് യുവനടിയുടെ വെളിപ്പെടുത്തൽ. ‘അമ്മ’ എന്ന സംഘടനയുടെ അധികാര കേന്ദ്രത്തിലിരിക്കുന്ന സിദ്ദിഖ് ക്രിമിനലാണെന്നും ഇപ്പോൾ കാണുന്ന മുഖമല്ല അയാളുടേതെന്നും നടി പറഞ്ഞു.പിന്നാലെയായായിരുന്നു സിദ്ദിഖിന്റെ രാജി.

Related Articles

Back to top button