സ്ത്രീയുടെ മൃതദേഹം ചാക്കിൽ കെട്ടിയ നിലയിൽ..ഭർത്താവ് ഉൾപ്പെടെ അഞ്ച് പേർ പിടിയിൽ…

ചാക്കിൽ കെട്ടിയ നിലയിൽ സ്ത്രീയുടെ അഴുകിയ മൃതദേഹം കണ്ടെത്തിയ സംഭവത്തിൽ ഭർത്താവിനെയും നാലു ബന്ധുക്കളെയും പൊലീസ് കസ്റ്റഡിയിലെടുത്തു. മരിച്ചയാളെ തിരിച്ചറിഞ്ഞതായും ഭർത്താവിനെയും കുടുംബാംഗങ്ങളെയും ചോദ്യം ചെയ്യലിനായി കസ്റ്റഡിയിലെടുത്തതായും പൊലീസ് അറിയിച്ചു.മുംബൈയിലെ ട്രോംബെ മേഖലയിലാണ് സംഭവം നടന്നത്.അറസ്റ്റിലായവരുടെ പേരിൽ കൊലപാതക കുറ്റം ചുമത്തിയിട്ടുണ്ട്.കൊലപാതകത്തിലേക്കു നയിച്ച കാരണം കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലീസ്.

Related Articles

Back to top button