സുനിതവില്യംസിൻ്റെ തിരിച്ചുവരവ് ഈ വർഷം പ്രതീക്ഷിക്കണ്ട… നാസയുടെ തീരുമാനങ്ങൾ ഇവയൊക്കെ….

അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ നിന്നുള്ള സുനിത വില്യംസിൻ്റെയും ബുച്ച് വിൽമോറിൻ്റെയും മടക്കം അടുത്ത വർഷം. ബോയിംഗ് സ്റ്റാർലൈനർ പേടകത്തെ യാത്രക്കാരില്ലാതെ തിരിച്ചുകൊണ്ടുവരാനാണ് നാസയുടെ തീരുമാനം. സ്പേസ് എക്സിന്റെ ക്രൂ 9 ദൗത്യ സംഘങ്ങൾക്കൊപ്പം ഡ്രാഗൺ പേടകത്തിലാണ് സുനിതയെയും ബുച്ചിനെയും തിരിച്ചുകൊണ്ടുവരിക. 2025 ഫെബ്രുവരിയിലാകും ഈ മടക്കയാത്ര. സുരക്ഷയ്ക്ക് പ്രഥമ പരിഗണന നൽകിയാണ് സ്റ്റാർലൈനറിലെ മടക്കം ഒഴിവാക്കുന്നതെന്ന് നാസ അഡ്മിനിസ്ട്രേറ്റർ ബിൽ നെൽസൺ അറിയിച്ചു.

ഈ വർഷം ജൂൺ ആറിനാണ് ബോയിംഗിന്റെ സ്റ്റാർലൈനർ പേടകത്തിൽ സുനിതയും ബുച്ചും അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ എത്തിയത്. ഒരാഴ്ചയ്ക്കകം മടങ്ങാനായിരുന്നു പദ്ധതി എന്നാൽ വിക്ഷേപണത്തിന് പിന്നാലെ സ്റ്റാർലൈനർ സർവ്വീസ് മൊഡ്യൂളിലെ റിയാക്ഷൻ കൺട്രോൾ ത്രസ്റ്ററുകളിലുണ്ടായ  ഹീലിയം ചോർച്ചയാണ് ദൗത്യത്തെ പ്രതിസന്ധിയിലാക്കിയത്.

Related Articles

Back to top button