പ്രവാസി ജീവനക്കാരെ പിരിച്ചുവിടാൻ തീരുമാനമെടുത്ത് കുവൈത്ത് എയർവേയ്സ്….

ചെലവ് ചുരുക്കല്‍ നടപടികളുടെ ഭാഗമായി സുപ്രധാന തീരുമാനവുമായി കുവൈത്ത് എയര്‍വേയ്സ്. പ്രവാസി ജീവനക്കാരെയും വിരമിക്കല്‍ പ്രായം കഴിഞ്ഞ ശേഷവും ജോലിയില്‍ തുടരുന്നവരെയും പിരിച്ചുവിടാനൊരുങ്ങുകയാണ് കമ്പനി.  കുവൈത്തില്‍ ഏറ്റവും അധികം ജീവനക്കാരുള്ള കമ്പനികളിലൊന്നാണ് കുവൈത്ത് എയര്‍വേയ്സ്. സ്വദേശികള്‍ക്ക് തൊഴിലവസരങ്ങള്‍ നല്‍കുന്നതിനും തൊഴില്‍ശക്തി കാര്യക്ഷമമാക്കുന്നതിനും രാജ്യത്ത് തൊഴിലില്ലായ്മ കുറയ്ക്കുന്നതിനുള്ള സര്‍ക്കാര്‍ നയത്തിന്‍റെ ഭാഗവുമായാണ് തീരുമാനമെന്ന് എയര്‍ലൈന്‍ അറിയിച്ചു. നേരത്തെ കുവൈത്ത് എയര്‍വേയ്സ് സാങ്കേതിക വൈദഗ്ധ്യമുള്ള വിരമിച്ച ജീവനക്കാരെ നിയമിച്ചിരുന്നു.

Related Articles

Back to top button