രഞ്ജിത്തിന്റെ രാജിക്കായി മുറവിളി..വാഹനത്തിൽനിന്ന് ഔദ്യോഗിക ബോർഡ് നീക്കി..വീടിന് സംരക്ഷണം…
ബംഗാളി നടി ശ്രീലേഖ മിത്രയുടെ ലൈംഗികാതിക്രമ ആരോപണത്തെ തുടർന്ന് രാജി ആവശ്യം ശക്തമായതോടെ സംവിധായകൻ രഞ്ജിത്തിന്‍റെ വാഹനത്തിൽനിന്ന് ഔദ്യോഗിക ബോർഡ് നീക്കം ചെയ്തു. ചലച്ചിത്ര അക്കാദമി അധ്യക്ഷൻ എന്ന ബോർഡ് ആണ് നീക്കിയത്. വയനാട്ടിലെ റിസോർട്ടിൽ ഉണ്ടായിരുന്ന ഔദ്യോഗിക വാഹനത്തിൽനിന്നാണ് ബോർഡ് മാറ്റിയത്. ഇന്നലെയാണ് വയനാട്ടിലെ റിസോർട്ടിൽ രഞ്ജിത്ത് താമസത്തിന് എത്തിയത്.
. രഞ്ജിത്ത് താമസിച്ച റിസോർട്ടിനു മുന്നിൽ യൂത്ത് കോൺഗ്രസ് പ്രതിഷേധം നടത്തിയിരുന്നു. ഇതോടെ, രഞ്ജിത്തിന്‍റെ കോഴിക്കോട് ചാലപ്പുറത്തെ വീടിന് സുരക്ഷയേർപ്പെടുത്തിയിട്ടുണ്ട്.അതേസമയം രജ്ഞിത്ത് രാജിവെച്ച് സംശുദ്ധത തെളിയിക്കണമെന്ന് സംവിധായകൻ ഭദ്രൻ ആവശ്യപ്പെട്ടു. രഞ്ജിത്ത് ഇരിക്കുന്ന സ്ഥാനത്തുനിന്ന് ആരോപണം നേരിടുന്നത് ശരിയല്ലെന്നും ഭദ്രൻ പറഞ്ഞു.