രഞ്ജിത്ത് തെറ്റുകാരനെന്ന് കണ്ടെത്തിയാൽ ‘അമ്മ’ പിന്തുണക്കില്ല…ജയൻ ചേർത്തല…
കൊച്ചി: രഞ്ജിത്തിനെതിരായ ആരോപണത്തിൽ അന്വേഷണം നടക്കണമെന്നും തെറ്റുകാരനെങ്കിൽ നടപടിയെടുക്കണമെന്നും ജയൻ ചേർത്തല. തെറ്റ് ചെയ്തെന്ന് തെളിഞ്ഞാൽ എഎംഎംഎ രഞ്ജിത്തിനൊപ്പം നിൽക്കില്ലെന്നും നടിയുടെ വെളിപ്പെടുത്തൽ താൻ അവിശ്വസിക്കുന്നില്ലെന്നും ജയൻ ചേർത്തല വ്യക്തമാക്കി. പക്ഷേ, അന്വേഷണം പൂർത്തിയാകുന്നതുവരെ ക്ഷമിക്കണം. അതിനു മുമ്പ് ആരെയും ചാപ്പ കുത്തുന്നത് ശരിയല്ല. ആരോപണ വിധേയൻ എന്ന നിലയിൽ ചലച്ചിത്ര അക്കാദമി ചെയർമാൻ സ്ഥാനത്തു നിന്ന് മാറി നിന്നാൽ അത് രഞ്ജിത്തിന് നല്ലത്. അങ്ങനെ ചെയ്താൽ രഞ്ജിത്തിന്റെ മൂല്യം കൂടുകയേ ഉള്ളൂവെന്നും ജയൻ ചേർത്തല കൂട്ടിച്ചേർത്തു.