ചേർത്തലയിൽ വാഹനാപകടത്തിൽ യുവാവിന് ദാരുണാന്ത്യം…

ചേർത്തല: കാർ ബൈക്കിലിടിച്ച് യുവാവിന് ദാരുണാന്ത്യം. കായംകുളം കരീലക്കുളങ്ങര സ്വദേശി ജഗത് (22) ആണ് മരിച്ചത്. ഡി വൈ എഫ് ഐ കരീലക്കുളങ്ങര മേഖല കമ്മറ്റിയംഗമാണ് ജഗത്. ഒപ്പമുണ്ടായിരുന്ന സഹോദരൻ ഋഷിദേവിന് പരിക്കേറ്റു.
പട്ടണക്കാട് ക്ഷേത്രത്തിന് സമീപം ഇന്ന് പുലർച്ചെയാണ് അപകടമുണ്ടായത്. എതിർ ദിശയിൽ വന്ന കാർ ജഗത് ഓടിച്ച ബൈക്കിൽ ഇടിക്കുകയായിരുന്നു. ജഗത് സംഭവ സ്ഥലത്ത് തന്നെ മരിച്ചു. കൂടെയുണ്ടായിരുന്ന സഹോദരൻ ഋഷിദേവിനെ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ജഗത്തിന്‍റെ മൃതദേഹം ചേർത്തല താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.

Related Articles

Back to top button