ആഘോഷപരിപാടിക്കിടെ കത്തിയാക്രമണം..3 പേർ കൊല്ലപ്പെട്ടു..നാലുപേർക്ക് ഗുരുതര പരുക്ക്…
ആഘോഷത്തിനിടെയുണ്ടായ കത്തിയാക്രമണത്തിൽ മൂന്ന് പേർ കൊല്ലപ്പെട്ടു.നാലുപേർക്ക് ഗുരുതര പരുക്ക്. നഗര വാർഷികാഘോഷ ചടങ്ങുകൾക്കിടെ ഇന്നലെ രാത്രിയോടെയാണ് ആക്രമണം ഉണ്ടായത്.ജർമനിയിലെ സോലിങ്കനിലാണ് സംഭവം.അജ്ഞാതനായ ഒരാൾ നിരവധി ആളുകളെ ആക്രമിച്ചതായാണ് പ്രാദേശിക മാധ്യമങ്ങൾ വിശദമാക്കുന്നത്. ഭീകരാക്രമണ സാധ്യത അടക്കം തള്ളാതെ അക്രമിയെ കണ്ടെത്താനുള്ള തെരച്ചിൽ വ്യാപകമാക്കിയിരിക്കുകയാണ് ജർമ്മനി.
അക്രമി ഒറ്റയ്ക്കായിരുന്നെന്നും നഗരത്തിലെത്തി ആളുകളെ ആക്രമിച്ച ശേഷം ഇയാൾ ഓടി രക്ഷപ്പെട്ടെന്നും പൊലീസ് പറഞ്ഞു.ബോധപൂർവമായ ആക്രമണമാണെന്നാണ് കരുതുന്നതെന്നും പോലീസ് വ്യക്തമാക്കി.




