ട്യൂഷൻ കഴിഞ്ഞ് മടങ്ങിയ 14കാരി കൂട്ടബലാത്സംഗത്തിനിരയായെന്ന് ആരോപണം..വൻ പ്രതിഷേധം…
ട്യൂഷൻ കഴിഞ്ഞ് മടങ്ങിയ പ്രായപൂർത്തിയാകാത്ത പെൺകുട്ടി കൂട്ടബലാത്സംഗത്തിനിരയായെന്ന ആരോപണത്തിന് പിന്നാലെ അസമിൽ വലിയ രീതിയിലെ പ്രതിഷേധം. അസമിലെ നഗോൺ ജില്ലയിലാണ് സംഭവം. നാഗോണിലെ ദിംഗിൽ വ്യാഴാഴ്ചയാണ് സംഭവം നടന്നതെന്നാണ് പരാതി. ആരോപണത്തിൽ കുറ്റക്കാർക്കെതിരെ ശക്തമായ നടപടികൾ സ്വീകരിക്കുമെന്ന് അസം മുഖ്യമന്ത്രി ഹിമാന്ത ബിശ്വ ശർമ വിശദമാക്കിയിട്ടുണ്ട്. ട്യൂഷൻ കഴിഞ്ഞ് വീട്ടിലേക്ക് പോയ പെൺകുട്ടിയെയാണ് ബോധം നഷ്ടപ്പെട്ട നിലയിൽ കണ്ടെത്തിയത്. ഇതിന് പിന്നാലെ അസമിൽ ജനങ്ങളുടെ പ്രതിഷേധം ശക്തമാവുകയായിരുന്നു.
നഗോണിലാണ് ട്യൂഷൻ കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങിയ 14 കാരിയെ അബോധാവസ്ഥയിൽ നാട്ടുകാരാണ് കണ്ടെത്തിയത്. പെൺകുട്ടി കൂട്ടബലാഗത്തിനിരയായി എന്നാണ് പരാതി. പെൺകുട്ടിയെ ഉടനെ തന്നെ ധിംങ്ങ് മെഡിക്കൽ കോളേജിൽ എത്തിച്ചു. സ്ഥിതി ഗുരുതരമാണെന്നാണ് ആശുപത്രി അധികൃതർ അറിയിക്കുന്നത്. മൂന്ന് പേർ ചേർന്നാണ് പെൺകുട്ടിയെ പീഡിപ്പിച്ചതെന്ന് പൊലീസ് പറയുന്നത്. പ്രതികളിൽ ഒരാളായ തഫസുൽ ഇസ്ലാമിനെ പോലീസ് മണിക്കൂറുകൾക്കകം അറസ്റ്റ് ചെയ്തു