കഞ്ചാവ് കേസില്‍ യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറിയുടെ സഹോദരന്‍ പിടിയില്‍…

കഞ്ചാവ് കേസിൽ ഒളിവിൽ കഴിഞ്ഞ യൂത്ത് കോൺഗ്രസ് നേതാവിനെ പത്തനംതിട്ടയിൽ നിന്നും പിടികൂടി എക്സൈസ്. യൂത്ത് കോൺഗ്രസ് നേതാവ് നസീബിനെയാണ് എക്സൈസ് പിടികൂടിയത്. ഒരു വർഷത്തോളമായി ഒളിവിൽ കഴിഞ്ഞ യുവാവാണ് പിടിയിലായത്.യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറിയുടെ സഹോദരനായ ഇയാൾ കഞ്ചാവ് കേസിൽ ഉൾപ്പെട്ടത് വലിയ വിവാദമായിരുന്നു.കഴിഞ്ഞ കൊല്ലം നവംബറിലാണ് നസീബ് സുലൈമാന്റെ വീട്ടിൽ നിന്ന് രണ്ടരക്കിലോ കഞ്ചാവ് എക്സൈസ് പിടികൂടുന്നത്. അന്ന് മുതൽ ഇയാൾ ഒടുവിലായിരുന്നു. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ഇലന്തൂർ പരിയാരത്തുള്ള ബന്ധുവീട്ടിൽ എക്സൈസ് സംഘം പരിശോധന നടത്തി പ്രതിയെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. തുടർന്ന് നഗരത്തിൽ ഇയാൾ ഒളിവിൽ കഴിഞ്ഞ ഫ്ലാറ്റിൽ എത്തിച്ച് തെളിവെടുത്തു. അവിടെ നടത്തിയ പരിശോധനയിൽ 50 ഗ്രാം കഞ്ചാവ് വീണ്ടും കണ്ടെടുത്തു. യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി നഹാസ് പത്തനംതിട്ടയുടെ സഹോദരനാണ് നസീബ്.

Related Articles

Back to top button