മുക്കുപണ്ടം വെച്ച് തട്ടിപ്പ്..പ്രതി പണം ഉപയോഗിച്ചത് ഓൺലൈൻ ട്രേഡിങ്ങിന്..ഭാര്യയും പങ്കാളി…

ബാങ്ക് ഓഫ് മഹാരാഷ്ട്ര വടകര ശാഖയിലെ സ്വർണ മോഷണത്തിലെ പ്രതി മുൻ മാനേജർ മധ ജയകുമാർ പണം ഉപയോഗിച്ചത് ഓൺലൈൻ ട്രേഡിങ്ങിനെന്ന് പൊലീസ് കണ്ടെത്തല്‍. മോഷ്ടിച്ച സ്വർണ്ണം ഇയാള്‍ തമിഴ്നാട്ടിലാണ് പണയം വെച്ചത്. തമിഴ്നാട്ടിലെ ഒരു ബാങ്കിന്റെ വിവിധ ബ്രാഞ്ചുകളിലായാണ് സ്വര്‍ണം പണയം വെച്ചത്. 26 കിലോ സ്വർണ്ണം വിവിധ ഘട്ടങ്ങളിലായാണ് മോഷ്ടിച്ചത്. സ്വകാര്യ ഇൻഷുറൻസ് സ്ഥാപനത്തിലെ ജീവനക്കാരനുമായി ചേർന്നാണ് ഇയാൾ ഓൺലൈൻ ട്രേഡിങ് നടത്തിയത്. ഓൺലൈൻ ട്രേഡിങ്ങിൽ മധ ജയകുമാറിന്‍റെ ഭാര്യയും പങ്കാളിയാണ്. ഇൻഷുറൻസ് ജീവനക്കാരനെയും ഭാര്യയെയും പൊലീസ് ചോദ്യം ചെയ്യും.

Related Articles

Back to top button