സ്ത്രീകളുടെയും കുട്ടികളുടെയും നഗ്നദൃശ്യങ്ങൾ പകർത്തി…ഇന്ത്യൻ ഡോക്ടർ യു എസിൽ പിടിയിൽ….

കഴിഞ്ഞ ആറ് വർഷമായി ആയിരക്കണക്കിന് കുട്ടികളുടെയും സ്ത്രീകളുടെയും നഗ്നചിത്രങ്ങളും ദൃശ്യങ്ങളും പകർത്തിയ ഇന്ത്യൻ ഡോക്ടറെ അറസ്റ്റ് ചെയ്തു. ഒമൈർ എജാസാണ് യുഎസിൽ അറസ്റ്റിലായത്. ഒന്നിലധികം ലൈംഗിക കുറ്റകൃത്യങ്ങൾ ചുമത്തിയാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ഇയാളുടെ ഹാർഡ് ഡ്രൈവിൽ നിന്ന് 13,000 വീഡിയോകൾ പൊലീസ് കണ്ടെത്തി. അതിനെ തുടർന്ന് 15 കമ്പ്യൂട്ടർ ഉപകരണങ്ങൾ പിടിച്ചെടുക്കുകയും ചെയ്തു.

ഭാര്യയാണ് ഇയാൾക്കെതിരെ ആ​ദ്യം രം​ഗത്തെത്തിയത്. എന്നാൽ ഇതിന് മുമ്പ് എജാസിന് ക്രിമിനൽ ചരിത്രമൊന്നും ഉണ്ടായിരുന്നില്ലെന്നും എജാസിൻ്റെ ഭാര്യ ഉദ്യോ​ഗസ്ഥരോട് പറഞ്ഞു. അബോധാവസ്ഥയിലോ ഉറങ്ങിപ്പോയവരോ ആയ നിരവധി സ്ത്രീകളുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടതും ഇയാൾ ചിത്രീകരിച്ചിട്ടുണ്ടെന്നും ഓക്ക്‌ലാൻഡ് കൗണ്ടി ഷെരീഫ് ദേശീയ മാധ്യമങ്ങളെ അറിയിച്ചു. എജാസിൻ്റെ കുറ്റകൃത്യങ്ങളുടെ വ്യാപ്തി വളരെ വലുതാണെന്നും അന്വേഷണത്തിന് മാസങ്ങളെടുക്കുമെന്നും ഷെരീഫ് മൈക്ക് ബൗച്ചാർഡ് പറഞ്ഞു.

Related Articles

Back to top button